പാചകവാതക വില കൂടി; അഞ്ച് മാസത്തിനിടെ 139 രൂപയുടെ വര്‍ധന

Share

കൊച്ചി: പാചക വാതക വില കൂടി . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‍സി‍ഡി ഉള്ള ഗാർഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതൽ  28 രൂപ അധികം നൽകണം.

ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതൽ  1213 രൂപക്ക് പകരം  1241 രൂപയായി ഉയര്‍ന്നു.

വിമാന ഇന്ധനത്തിന്‍റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. 2.6 ശതമാനമാണ് വിമാന ഇന്ധനത്തിന്‍റെ വിലവര്‍ദ്ധനവ്. അന്താരാഷ്ട്ര മാർക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാൻ കാരണമെന്നാണ്  വിശദീകരണം.

Read more

ക്രൂഡോയിൽ വില കുതിക്കുന്നു; ബാരലിന് 100 ഡോളറായി ഉയർന്നു

ക്രൂഡോയിൽ വില കുതിക്കുന്നു; ബാരലിന് 100 ഡോളറായി ഉയർന്നു

ഡൽഹി: യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിച്ചു ഉയർന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജി