ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി

ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി
images-12.jpeg

ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വിവാഹിതനായി. അൻസു എൽസ വർഗീസ് ആണ് വധു. വിവാഹത്തിന്‍റെ ചിത്രങ്ങൾ ജോമോൻ ടി ജോണ്‍ തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ 'മൈ ഹോപ് ആന്‍ഡ് ഹോം' എന്ന അടിക്കുറിപ്പോടെ പങ്കുവച്ചത്.

രൺവീർസിങ്, കൃതി ഷെട്ടി, ബേസിൽ ജോസഫ്, അഭയ ഹിരൺമയി, അർച്ചന കവി തുടങ്ങിയ സിനിമാ പ്രവർത്തകരും ആരാധകരുമായ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്.

ബ്യൂട്ടിഫുൾ, തട്ടത്തിന്‍ മറയത്ത്, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്നു നിന്റെ മൊയ്തീൻ, ചാർളി, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹനിർമാതാവും ആയിരുന്നു, 2014 ഫെബ്രുവരി 2നു നടി ആൻ ആഗസ്റ്റിനെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീടു വിവാഹമോചിതരായി.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ