മകൻ്റെ പോൺ ശേഖരം നശിപ്പിച്ചു, മാതാപിതാക്കൾ 75, 000 ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

0

മകൻ്റെ പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡാണ് മാതാപിതാക്കളായ ബെര്‍ത്ത് പോള്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ പോയി ഈ വിധി നേടിയത്.

2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം, അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്‍റെ രക്ഷിതാക്കള്‍ നശിപ്പിച്ചത്. കേസ് ജയിച്ച് എട്ട് മാസങ്ങൾക്ക് ശേഷമാണ് യുഎസ് ജില്ലാ ജഡ്ജി പോൾ മലോണിയുടെ തീരുമാനം വന്നത്. സിനിമകളും മാഗസിനുകളും മറ്റുമടങ്ങിയ തന്‍റെയാ ശേഖരം വലിച്ചെറിയാന്‍ മാതാപിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ല എന്ന് വെര്‍ക്കിംഗ് പറയുന്നു. ഏകദേശം 21 ലക്ഷം രൂപയുടെ സാധനങ്ങളാണ് അച്ഛനും അമ്മയും ചേര്‍ന്ന് വലിച്ചെറിഞ്ഞത് എന്നും ഇയാള്‍ അവകാശപ്പെടുന്നു.

ഇതിനെതിരെ കോടതിയില്‍ വാദിച്ച ഡേവിഡിന്‍റെ പിതാവ്, കോടതി പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്ന് വാധിച്ചു. എന്നാല്‍ നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോണ്‍ ശേഖരം എന്നും ഇത് നശിപ്പിക്കാന്‍ പോളിനും ഭാര്യയ്ക്കും അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.

ഒരു വിദഗ്ദ്ദന്‍റെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷമാണ് ഇത്രയും രൂപ നല്‍കാന്‍ ജഡ്ജി ഉത്തരവിട്ടത് എന്ന് , MLive.com റിപ്പോർട്ട് ചെയ്തു. വെർക്കിങ്ങിന്റെ മാതാപിതാക്കൾ മകന്റെ അഭിഭാഷകന് 14,500 ഡോളർ (ഏകദേശം 10 ലക്ഷം രൂപ) നൽകാനും ജഡ്ജി ഉത്തരവിട്ടു.