ഇന്ന്‌ ദേശീയ ‘ഡോക്ടേഴ്‌സ്‌ ദിനം’

0

ഇന്ന് ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം. രാജ്യത്ത് വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്.

ഡോക്ടര്‍മാരുടെ മൂല്യവും സമൂഹത്തില്‍ അവരുടെ സംഭാവനകളും മാനിക്കുന്നതിനായാണ് ഡോക്ടേഴ്‌സ് ആതുരബന്ധു എന്നറിയപ്പെട്ടിരുന്ന ബി സി റോയ് അന്തരിച്ചതും ജൂലൈ ഒന്നിനായിരുന്നെന്നത് യാദൃശ്ചികമായി.

ആരോഗ്യ രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തിന് കാരണം ഡോക്ടർമാരുടെ മികവാണ്. ഈ മാറാവ്യാധിയുടെ കാലത്തും രാജ്യത്തെ കൊറോണയിൽ നിന്നും രക്ഷപെടുത്താൻ സ്വന്തം കുടുംബത്തെപോലും മറന്ന് അഹോരാത്രം നമുക്ക് വേണ്ടി പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍ നടത്തുന്ന തീവ്ര പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കാനുള്ള അവസരമായി ഈ ദിനത്തെ നമ്മുക്ക് കാണാം.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഡോക്ടര്‍മാരെ നാം എത്ര അഭിനന്ദിച്ചാലും മതി വരില്ല. കൊറോണയിൽനിന്നും നാടിനെ രക്ഷിക്കാനുള്ള പടയോട്ടത്തിനിടെ നമുക്ക് നഷ്ടമായത് 57 ഡോക്ടര്‍മാരുടെ വിലപ്പെട്ട ജീവനാണ്. അതെ സ്വന്തം സുരക്ഷപോലും ചിന്തിക്കാതെ ‘കൊവിഡ്‌ മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട്‌ സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ്‌ ഇവർ.

കേരളത്തില്‍ കൊവിഡ് രോഗമുക്തി കൂടുന്നതിനും മരണനിരക്ക് കുറയുന്നതിനും കാരണം ഡോക്ടർമാരുടെ അക്ഷീണപ്രയത്നമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തന്നെ ഈ ദിനത്തില്‍ പറയുന്നു . ഒപ്പം കൊവിഡിനെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടർമാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.