
മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്.
നാളെക്കൂടി ചോദ്യം ചെയ്യൽ നീളുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു, എന്നാൽ ഇന്ന് തന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ.സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.