കാജൽ അഗർവാൾ വിവാഹിതയാകുന്നു

Share

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ഇൻറീരിയർ ഡിസൈനറും വ്യവസായിയുമായ ഗൗതം കിഛ്​ലുവാണ്​ വരൻ. നടി തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം. കൊവിഡ് സാഹചര്യമായതുകൊണ്ട് അടുത്ത ബന്ധുക്കൾ മാത്രമടങ്ങുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാകുക. ഇരുവരുടേതും വീട്ടുകാർ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ.

'ദി എലിഫൻറ്​ കമ്പനി'എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുകയാണ് ഗൗതമെന്നാണ് വിവരം. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.

https://www.instagram.com/p/CF_boUwHquE/?utm_source=ig_web_copy_link

2004ൽ പുറത്തിറങ്ങിയ ക്യൂം! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജൽ പിന്നീട് കോളിവുഡിലും ടോളിവുഡിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുപ്പാക്കി, ജില്ല, വിവേകം, മെർസൽ എന്നീ സൂപ്പർ ഹിറ്റ്​ തമിഴ്​​ ചിത്രങ്ങളിൽ നായികയായി വേഷമിട്ടു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ