കക്കി ആനത്തോട് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തി

Share

കൊല്ലം: കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി ഉയർത്തിയത്. 30 സെൻ്റിമീറ്റർ വീതതമാണ് ഷട്ടറുകൾ ഉയർത്തിയത്. സെക്കൻഡിൽ 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. അണക്കെട്ടിലെ റൂൾ കർവ് നിലനിർത്താനാണ് ഷട്ടറുകൾ ഉയർത്തിയത്.

നദികളിൽ ജലനിരപ്പ് കാര്യമായ ഉയരാത്ത രീതിയിലാവും വെള്ളം തുറന്നു വിടുകയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാൽ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താനാണ് ഷട്ടറുകൾ തുറന്നിരിക്കുന്നതെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളിൽ മഴ പെയ്യുകയും കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുകയും ചെയ്താൽ ബുദ്ധിമുട്ടാണ്ടാകാതിരിക്കാനാണ് മഴ മാറി നിൽക്കുന്ന സമയത്ത് ഡാം തുറന്നത്.

സംസ്ഥാനത്ത് ഇന്നും 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കൻ തമിഴ്നാട് തീരത്തേക്ക് സഞ്ചരിക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഐഎംഡി യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും നാളെ ഓറ‍ഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മലയോരമേഖലകളിൽ കാര്യമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

Read more

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചി

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മേ

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽ ഇളകി; പുറത്തേക്ക് തെറിച്ച് യാത്രികൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽ ഇളകി; പുറത്തേക്ക് തെറിച്ച് യാത്രികൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തെസ്സലോനികി: ആകാശത്ത് പറന്നുയർന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപ്പാളി തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരന് അത്ഭുത രക്ഷപ്പെടൽ. സഹയാത്രികരു

മഹലിംഗം മായുന്നു! അമർനാഥ് യാത്ര തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ബാബ ബർഫനി 90 ശതമാനവും അപ്രത്യക്ഷമായി!

മഹലിംഗം മായുന്നു! അമർനാഥ് യാത്ര തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ബാബ ബർഫനി 90 ശതമാനവും അപ്രത്യക്ഷമായി!

ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഗുഹാക്ഷേത്രത്തിലെ പ്രശസ്തമായ ഹിമലിംഗം ‘ബാബ ബർഫനി’ 90 ശതമാനത്തിലേ