കലാ സിംഗപ്പൂർ: പ്രവാസി എഴുത്തുകാരൻ മെട്രിസ് ഫിലിപ്പിനെ ആദരിച്ചു

Share

സിംഗപ്പൂർ: കലാ, സാഹിത്യ മേഖലകളിലെ, മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, മെട്രീസ് ഫിലിപ്പിനെ, സാമൂഹ്യ, സാംസ്‌കാരിക സംഘടനയായ, കലാ സിംഗപ്പൂർ, ഓണം ഫെസ്റ്റാ 2025, ആഘോഷത്തോട് അനുബന്ധിച്ചു, നടന്ന ചടങ്ങിൽ, സിംഗപ്പൂർ പാർലമെന്റ് അംഗവും, ഗ്രാസ് റൂട്ട് ആഡ്വൈസറുമായ, ശ്രി. ലീ ഹോങ് ചുവാങ് ബി. ബി. എം, മെമന്റോ നൽകി ആദരിച്ചു. മെട്രിസിൻ്റെ, നിരവധി ലേഖനങ്ങൾ, കുറിപ്പുകൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

"നാടും മറുനാടും: (ഓർമ്മകൾ കുറിപ്പുകൾ), "ലൈഫ് ഈസ് ബ്യൂട്ടിഫുൾ" എന്നി ലേഖന സമാഹാരങ്ങൾ, "ഗലീലിയിലെ നസ്രത്" എന്ന യാത്രാ വിവരണപുസ്തകം സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ്‌ ന്റെ എഡിറ്റോറിയൽ അംഗവും, വിവിധ ഓൺ ലൈൻ പത്രങ്ങളിൽ  സ്ഥിരമായി എഴുതുന്ന, കോട്ടയം, ഉഴവൂർ സ്വദേശിയായ മെട്രിസ്‌, വിവിധ സാമൂഹിക പ്രവർത്തനങ്ങൾ, ചെയ്യുന്നു.

കലാ പ്രസിഡന്റ്‌ ശ്രി. ഷാജി ഫിലിപ്പിനോടൊപ്പം കമ്മറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു