കല വിഷു നൈറ്റ് 2019 ഏപ്രിൽ 27ന്

കല വിഷു നൈറ്റ് 2019 ഏപ്രിൽ 27ന്
kala-vishu

കല സിംഗപ്പൂരിന്റെ എട്ടാമത് വാർഷികത്തിന്റെ ആഘോഷമായി കല വിഷു നൈറ്റ് 2019 സിങ്കപ്പൂർ മലയാളികൾക്ക് മുന്നിലേക്ക്‌.

പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയും പിന്നണി ഗായിക ശ്വേത മോഹനും നേതൃത്വം നൽകുന്ന കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച സംഘത്തെയാണ് ഇക്കുറി സിങ്കപ്പൂർ മലയാളികൾക്കായി കല സിങ്കപ്പൂർ അവതരിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംഗീതത്തിനും നൃത്തത്തിനും പുറമെ നിങ്ങൾ ഏവരെയും ചിരിപ്പൂരത്തിന്റെ ലോകത്തേക്ക് കൂടി കൂട്ടികൊണ്ട് പോകാൻ കലാഭവൻ സതീഷും മനോജ്‌ ഗിന്നസും ചേരുന്നതോടു കൂടി ആഘോഷ രാവിന് മാറ്റ് കൂടും . ഇവരെ കൂടാതെ നജീം അർഷാദ്, ശ്യാം പ്രസാദ്, രേഷ്മ രാഘവേന്ദ്ര, പല്ലവി (സൂപ്പർ സിങ്ങർ ജൂനിയർ ഫെയിം ) എന്നിവരും ഈ സംഗീത വിരുന്നിനു മധുരം കൂട്ടാൻ കൂടെയുണ്ടാകും. കഴിഞ്ഞ വർഷം വിജയ് യേശുദാസ് നയിച്ച സംഗീത രാവിന്റെ ഓർമ്മകൾ ഇന്നും സിംഗപ്പൂരിലെ മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയാണ്. ഓരോ വർഷവും സിംഗപ്പൂരിലെ മലയാളികൾക്കായി മികച്ച പരിപാടികൾ ഒരുക്കുന്ന കല സിങ്കപ്പൂർ ഈ വർഷം അതിനെ കൂടുതൽ മനോഹരമാക്കാനുള്ള ഒരുക്കത്തിലാണ്.

ഏപ്രിൽ 27 വൈകീട്ട് 5 30നു കലാങ് തിയേറ്ററിൽ വെച്ചാണ് കല വിഷു നൈറ്റ് അരങ്ങേറുന്നത്. ടിക്കറ്റുകൾക്കായി പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്