കാത്തിരിപ്പുകൾക്കു വിരാമം ഇട്ടുകൊണ്ട് കല സിങ്കപ്പൂർ വിഷു നൈറ്റ് 2020 വരവറിയിച്ചിരിക്കുന്നു . സിംഗപ്പൂർ മലയാളികൾ ഇന്ന് വരെ കാണാത്ത എന്നാൽ കാണാൻ കൊതിക്കുന്ന ഗംഭീരമായ താര നിരയെത്തന്നെയാണ് ജങ്കാർ ബീറ്റ്‌സ് 2020 എന്ന പേരിൽ കല സിങ്കപ്പൂർ അവതരിപ്പിക്കുന്നത് . കഴിഞ്ഞ വർഷത്തെ മനോഹരമായ സംഗീത രാവിൻറെ മാറ്റൊലികൾ ഓരോ സിങ്കപ്പൂർ മലയാളിയുടെയും മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് . ജങ്കാർ ബീറ്റ്‌സ് എന്തു കൊണ്ടും അതിനേക്കാൾ ഒരു പടി മുകളിലായിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല . ഡ്രമ്മുകളുടെ രാജാവെന്നറിയപ്പെടുന്ന ശിവമണിയാണ് പരിപാടി നയിക്കുന്നത് . തിടമ്പേറ്റി നിക്കുന്ന ഗജരാജന് ഇടവും വലവും നിൽക്കുന്നവർ പ്രമാണികൾ ആവാതെ വയ്യാലോ . കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സിയും സിത്താർ മാസ്‌ട്രോ പുർബെയ്ൻ ചാറ്റര്ജിയും ആണ് ആ പ്രമാണികൾ . താളങ്ങളുടെ മാസ്മരിക ലോകം അവർ തീർക്കുമ്പോൾ പാട്ടുകളുടെ ചടുലതയിലേക്കു എല്ലാവരെയും കൂട്ടാൻ നരേഷ് അയ്യരും അദ്ദേഹത്തിന്റെ സ്വന്തം ബാന്റും കൂടെയുണ്ടാകും . മലയാളത്തിന്റെ യുവ ഗായിക ആൻ അമി കൂടിയാകുമ്പോൾ ഒരു മറക്കാനാകാത്ത സായാഹ്നത്തിനാണ് സിംഗപ്പൂർ സാക്ഷിയാകാൻ പോകുന്നത് . ഇതിൽ അവസാനിക്കുന്നില്ല ജങ്കാർ ബീറ്റസിന്റെ സംഘം . അത്ഭുതങ്ങളുടെ ചെപ്പു തുറക്കുമ്പോൾ അതിൽ ലിഡിയൻ നാദസ്വരം എന്ന കൊച്ചു മാന്ത്രികൻ അവന്റെ കൈ വിരലുകൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കാനായി കാത്തു നിൽക്കുന്നുണ്ടാകും . സാക്ഷാൽ എ ആർ റഹ്മാൻ വരെ അത്ഭുത ബാലൻ എന്ന് വിശേഷിപ്പിച്ച ലോക പ്രശസ്ത കീബോര്ഡ് പ്ലയെർ ആണ് ലിഡിയൻ . കൂടെ പുല്ലാങ്കുഴലിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള കൊച്ചു മിടുക്കി അമൃത വർഷിണിയും ഇന്ത്യയിലെ ഏറ്റവും മികച്ച ചൈൽഡ് ഡ്രമ്മർ എന്ന് വിശേഷിപ്പുന്ന സ്റ്റീവൻ മാനുൽ ദേവസ്സിയും.
ജങ്കാർ ബീറ്റ്‌സ് 2020 സിംഗപ്പൂരിനായി കാത്തു വെച്ചിരിക്കുന്നത് സംഗീതത്തിന്റെ അത്ഭുത രാവു തന്നെയാണ് . ഏപ്രിൽ 18 2020 എസ്പ്ലനേഡ് കോൺസെർട് ഹാളിൽ വൈകീട്ട് 6 മണിക്കാണ് ജങ്കാർ ബീറ്റ്‌സ് . ടിക്കറ്റുകൾ താഴെ കാണുന്ന സിസ്റ്റിക് ലിങ്കിൽ ലഭ്യമാണ് . ഫെബ് 29 വരെ പാഷൻ കാർഡ് മെമ്പേഴ്സിന് 15% ഡിസ്‌കൗണ്ട് ഉണ്ടാകുന്നതായിരിക്കും .
https://www.sistic.com.sg/events/jankaar0420