നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയുടെ ക്ലൈമാക്‌സിനെ സംബ്‌നധിച്ചാണു സിബിഐ വിനയനോട് വിശദീകരണം തേടിയിരിക്കുന്നത്.
ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റേതായ വ്യാഖ്യാനം ക്ലൈമാക്‌സിനു നല്‍കിയതാണെന്നും മറ്റു തെളിവുകളൊന്നും ഇല്ലെന്നും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതായി വിനയന്‍ വ്യക്തമാക്കി.
കലാഭവന്‍ മണിയുടെ മരണം കൊലപാതകമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. മൊഴി രേഖപ്പെടുത്തല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു. 2016 മാര്‍ച്ച് ആറിനാണ് മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. വിഷമദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.