കല്ലട ബസ് മർദനം: അറസ്റ്റിലായവരുടെ കസ്റ്റഡി അപേക്ഷ ഇന്ന്

കല്ലട ബസ് മർദനം: അറസ്റ്റിലായവരുടെ കസ്റ്റഡി അപേക്ഷ ഇന്ന്
kallada-buses

കൊച്ചി: 'സുരേഷ് കല്ലട' അന്തർസംസ്ഥാന  ബസിൽ 3 യുവാക്കൾക്കു മർദനമേറ്റ കേസിൽ അറസ്റ്റിലായ 7 പേരുടെ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേട്ട് കോടതി ഇന്നു പരിഗണിക്കും.  കല്ലട ബസിലെ ജീവനക്കാരെ  കുറിച്ചുള്ള പരാതികൾ കേരളത്തിന്റെ പലയിടങ്ങളിൽ നിന്നായി ഉയർന്നു വരുന്നുണ്ട്.

ബസ് ഉടമ കെ.ആർ. സുരേഷ് കുമാറിനു സംഭവവുമായി നേരിട്ടു ബന്ധമുണ്ടോ എന്നതിനു തെളിവു കിട്ടിയിട്ടില്ല.സംഭവത്തിനു മുൻപും പിൻപുമുള്ള ഇയാളുടെ ഫോൺ വിളികളുടെ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ സ്റ്റ്യുവർട്ട് കീലർ പറഞ്ഞു.

സംഭവങ്ങളെക്കുറിച്ചുള്ള പ്രതികളുടെ ആദ്യ മൊഴികളിൽ വൈരുധ്യമുണ്ട്. ഇതിനാലാണു കസ്റ്റഡി ആവശ്യം. മരട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചൊവ്വാഴ്ചയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ബസിലെ യാത്രക്കാരായ മൂന്ന് യുവാക്കളെ  വൈറ്റിലയിൽ വെച്ച് ഞായറാഴ്ച്ച പുലർച്ചെ മർദിച്ചത്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു