സ്റ്റാലിന്റെയും മോദിയുടെയും പ്രസംഗം കേട്ട് ക്ഷുഭിതനായി ടി വി എറിഞ്ഞുടക്കുന്ന കമല്‍ ഹാസന്‍- വൈറലായി വീഡിയോ

സ്റ്റാലിന്റെയും മോദിയുടെയും പ്രസംഗം കേട്ട് ക്ഷുഭിതനായി ടി വി എറിഞ്ഞുടക്കുന്ന കമല്‍ ഹാസന്‍- വൈറലായി വീഡിയോ
28108

മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുകയാണ് നടന്‍ കമല്‍ഹാസന്‍. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെയും തമിഴ്‌നാട്ടിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കടുത്ത വിമര്‍ശകനായ കമല്‍ഹാസന്‍  ട്വിറ്ററിലൂടെ പുറത്തു വിട്ട ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താല്‍പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഡിഎംകെയുടെ എംകെ സ്റ്റാലിന്റെയും പ്രസംഗങ്ങളാണ് പശ്ചാത്തലത്തില്‍. നേതാക്കന്‍മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന കമല്‍ഹാസന്‍ ഒടുവില്‍ ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടിവി തകര്‍ക്കുന്നു. ശേഷം ജനങ്ങളോട് കുറെ ചോദ്യങ്ങൾ  ചോദിക്കുന്നു.

തീരുമാനിച്ചു കഴിഞ്ഞോ?  നിങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത്? കുടുംബവാഴ്ചയുടെ പേരില്‍ നാടിനെ കുളം തോണ്ടിയവര്‍ക്കോ? നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഒത്തൊരുമിച്ച്  പോരാടുമ്പോള്‍ നമ്മളെ അടിച്ചു തകര്‍ത്തവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കാര്‍ഷിക മേഖലയെ താറുമാറാക്കി ജനങ്ങളെ വഴിയാധാരമാക്കിയവര്‍ക്കോ? കോര്‍പ്പറേറ്റുകളുടെ കൈക്കൂലിക്കായി  നമ്മുടെ ജനങ്ങളെ വെടിവെച്ചു കൊന്നവര്‍ക്കോ?…അങ്ങനെ ഒട്ടനവധി ചോദ്യങ് കനൽ വിഡിയോയിലൂടെ ചോദിക്കുന്നു.

വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും ഒടുവിൽ.കമല്‍ പറയുന്നു. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാർഥികള്‍ തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ടെങ്കിലും കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും