തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവ് ഏറ്റെടുത്ത് കമൽഹാസൻ

Share

ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് നടൻ കമൽഹാസൻ. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കമൽ ഉടൻ തന്നെ നടനുമായി ബന്ധപ്പെടുകയായിരുന്നു.

കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലം ചികിത്സയിൽ കഴിയുന്നത്. കമലിന്റെ ടീം നിരന്തരം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. ഇത് കൂടാതെ പൊന്നമ്പലത്തിന്റെ രണ്ട് മക്കളുടെ ചികിത്സാ ചിലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ട്.

സ്റ്റണ്ട് മാൻ ആയി സിനിമാ രംഗത്തെത്തിയ പൊന്നമ്പലം, കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനേതാവ് ആകുന്നത്. പിന്നീട് രജനീകാന്ത്, അജിത്ത്, വിജയ് തുടങ്ങിയവരുടെ സിനിമകളിൽ വില്ലന്‍ വേഷത്തിലെത്തി. മലയാളത്തിലും ഒട്ടനവധി സിനിമകളിൽ അഭിനയിച്ചു.

ജയം രവിയുടെ കോമാളി സിനിമയിലാണ് അവസാനം അഭിനയിച്ചത്. പിന്നീട് ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർഥിയായും പൊന്നമ്പലം എത്തി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ