ഉലകനായകൻ കമൽഹാസൻ ബുർജ് ഖലീഫയിൽ

Share

ദുബായ്∙ ഉലകനായകൻ ഉലകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രമിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണു നടൻ കമൽ ഹാസൻ ദുബായിലെത്തിയത്.

ചിത്രത്തിന്റെ ട്രെയിലർ ഇന്നലെ രാത്രി ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചു. ഇതു കാണാൻ നൂറുകണക്കിന് ആരാധകർക്കൊപ്പം താരവും മറ്റ് അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. തടിച്ചുകൂടിയ ആരാധകർ 'വിക്രം.. വിക്രം..' എന്ന ആർപ്പുവിളികളോടെ പരിപാടി ഗംഭീരമാക്കി.

https://www.instagram.com/tv/CeN6pJ1JSIh/?utm_source=ig_web_copy_link

എല്ലാവർക്കും കൈവീശി കുശലം പറയാനും കമൽ ഹാസൻ സമയം കണ്ടെത്തി. ഇതിനു മുൻപ് ദുൽഖർ സൽമാന്റെ കുറുപ്പ്, മമ്മൂട്ടിയുടെ ‌‘സിബിഐ 5: ദ് ബ്രെയിൻ’ തുടങ്ങിയ മലയാള ചിത്രങ്ങളുടെ പ്രമോഷനും ബുർജ് ഖലീഫയിൽ നടന്നിരുന്നു.

Read more

ഹോർമുസ് കടലിടുക്കിന് ബദലായി സിറിയൻ എണ്ണപ്പാത; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്കിന് ബദലായി സിറിയൻ എണ്ണപ്പാത; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ: ആഗോള ഊർജ്ജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് ഇടുക്കിന് പകരമായി സിറിയ മുന്നോട്ടുവെച്ച എണ്ണപ്പാത പദ്ധതിയെ സ്വാഗതംചെയ്

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്