ചെന്നെെ: കൊറോണ വെെറസ് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ പശ്ചാത്തലത്തിൽ തന്റെ വീട് താൽക്കാലിക ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനൽകാൻ തയ്യാറാറാണെന്ന് നടൻ കമൽ ഹാസൻ. സംസ്ഥാന സർക്കാറിനോട് ഇത് സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമൽ ആവശ്യപ്പെട്ടു.
അതോടൊപ്പം താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം ചേര്‍ന്ന് രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് അടക്കം താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രജനി 50 ലക്ഷംരൂപ സംഭാവനചെയ്തു. വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം രൂപവീതം നല്‍കി.
കൊറോണ ബാധിച്ച് മധുരെെയിൽ 54 കാരൻ മരിച്ചിരുന്നു. തുടർന്ന് തമിഴ്നാടും കടുത്ത ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ ഇത് വരെ 23 പൊസീറ്റീവ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.