എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്‍ അന്തരിച്ചു

Share

ന്യൂഡല്‍ഹി: എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിന്‍(75) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കുറച്ചുമാസങ്ങള്‍ മുമ്പ് കമലയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ആക്ടിവിസ്റ്റ് കവിത ശ്രീവാസ്തവയാണ് കമലയുടെ മരണവാര്‍ത്ത പങ്കുവെച്ചത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു കമലയുടെ രചനകൾ. ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നതിനാല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. 'ക്യോംകി മേ ലഡ് ഹും' എന്ന കമലയുടെ കവിത വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

1946 ഏപ്രില്‍ 24നാണ് കമലയുടെ ജനനം. 2002-ലാണ് ഫെമിനിസ്‌ററ് നെറ്റ്വര്‍ക്കായ സംഗത് കമല സ്ഥാപിക്കുന്നത്. കമലയുടെ രചനകള്‍ മുപ്പതോളം ഭാഷകളിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ