കണ്ണൂര്‍ വിമാനതാവളത്തിലെ 'തെയ്യം' കോപ്പിയടിയെന്ന് ആരോപണം; വിവാദത്തിനു മറുപടിയുമായി കലാകാരന്‍ രംഗത്ത്

കണ്ണൂര്‍ വിമാനതാവളത്തിലെ തെയ്യത്തിന്‍റെ കൂറ്റന്‍ ചിത്രം കോപ്പിയടിയാണെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം അജയ് പികെ എന്ന കലാകാരന്‍ രംഗത്ത് വ്ന്നിരുന്നു.

കണ്ണൂര്‍ വിമാനതാവളത്തിലെ 'തെയ്യം' കോപ്പിയടിയെന്ന് ആരോപണം; വിവാദത്തിനു മറുപടിയുമായി കലാകാരന്‍ രംഗത്ത്
bitmap

കണ്ണൂര്‍ വിമാനതാവളത്തിലെ തെയ്യത്തിന്‍റെ കൂറ്റന്‍ ചിത്രം കോപ്പിയടിയാണെന്ന് ആരോപിച്ചു കഴിഞ്ഞ ദിവസം  
അജയ് പികെ എന്ന കലാകാരന്‍ രംഗത്ത് വ്ന്നിരുന്നു.  താന്‍ 2009 ല്‍ ചെന്നൈയില്‍ ചെയ്ത 3ഡി ആര്‍ട്ട് വര്‍ക്കിന്‍റെ കോപ്പിയാണ് കണ്ണൂര്‍ വിമാനതാവളത്തിലെ തെയ്യത്തിന്‍റെ ചിത്രം  എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഈ സംഭവത്തില്‍ മറ്റൊരു അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കലാകാരനായ ദില്‍ജിത് എ൦ ദാസ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം വിവാദത്തെ കുറിച്ച് പ്രതികരിച്ചത്. കുറിപ്പ് ഇങ്ങനെ:

സുഹൃത്തുക്കളെ,

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെയ്തിട്ടുള്ള 'വിഷ്ണുമൂർത്തി തെയ്യം' ചുവർ ശില്പവുമായി (ചുവർചിത്രം അല്ല) ബന്ധപ്പെട്ട വാർത്തകളിൽ, അത് ചെയ്ത ആളെന്ന നിലയിൽ എന്റെ നിലപാട് വ്യക്തമാക്കികൊണ്ടുള്ള പോസ്റ്റ്.

കണ്ണൂർ എയർപോർട്ട് ന്റെ interior design ജോലികൾ കരാർ എടുത്തിരിക്കുന്ന ഒരു സ്വകാര്യ ഏജൻസിയിൽ നിന്നും കാലടി സംസ്‌കൃത സർവകലാശാല ഏറ്റെടുത്ത ഈ തെയ്യം ശില്പത്തിന്റെ നിർമാണ ജോലികൾ,  സർവകലാശാല പെയിന്റിംഗ് ഡിപ്പാർട്മെന്റ് മേധാവി ശ്രീ. സാജു തുരുത്തിലിന്റെ മാർഗ്ഗ നിർദ്ദേശത്തോടെ, എന്റെ നേതൃത്വത്തിൽ പല ഘട്ടങ്ങളിൽ ആയി 12 വിദഗ്ദ്ധ കലാകാരന്മാർ ചേർന്നാണ് പൂർത്തീകരിച്ചിട്ടുള്ളത്.

ഈ വർക്കിനെ കുറിച്ചുള്ള ആരംഭ ചർച്ചകളിൽ തന്നെ, മാതൃക ആയി തന്ന ആ  വിഷ്ണുമൂർത്തി തെയ്യം ചിത്രത്തിന്റെ source നെ കുറിച്ചു ഞാൻ തിരക്കിയതാണ്.
എന്നാൽ.. മാസങ്ങൾക്കു  മുൻപേ എയർപോർട്ട് അതോറിറ്റി അപ്രൂവ് ചെയ്ത ആ ഡിസൈനിൽ, ഒരു മാറ്റം വരുത്താൻ എനിക്കോ, എന്നെ ജോലി ഏല്പിച്ചവർക്കോ കഴിയുമായിരുന്നില്ല. (ശില്പം ചെയ്യുന്ന ചുവരിന്റെ വലുപ്പം അനുസരിച് അതിൽ compose  ചെയ്യാൻ design ൽ നിന്നും വിട്ട് ചില കൂട്ടിച്ചേർക്കലുകൾ മുൻകൂട്ടി പറഞ്ഞതിന് ശേഷം ചെയ്തിട്ടുണ്ട്)

കഴിഞ്ഞ ദിവസമാണ്.. ഈ  art work ന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ശ്രീ Ajai Pk യുടെ fb പോസ്റ്റ് കാണുന്നത്.
തീർച്ചയായും അദ്ദേഹത്തിന്റെ ആ കലാ സൃഷ്ടിയെ reference ആയി വച്ചു തന്നെയാണ് ആ ചുവർ ശില്പം (cement-relief) പൂർത്തിയാക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഒരു പത്ര മാധ്യമം എന്നെ വിളിച്ചു ഈ വിവരം തിരക്കുന്നതിനു മുൻപ് എനിക്കും ഈ ചിത്രത്തിന്റെ source  നെ കുറിച്ചു അറിവില്ലായിരുന്നു.
അത് അവരോട് വ്യക്തമാക്കിയിട്ടും ഉണ്ട്.

ശ്രീ. Ajai Pk യുടെ മഹത്തായ ഈ കലാസൃഷ്ടി  അദ്ദേഹത്തിന്റെ അറിവിവോ അനുമതിയോ ഇല്ലാതെ ഇതിലേക്കു എത്തിപ്പെട്ടതിനു പിന്നിൽ എന്തെങ്കിലും ആശയകുഴപ്പങ്ങളുണ്ടാവാം..
ഒരു കലാകാരൻ എന്ന നിലയിൽ അതിൽ എനിക്കും വിഷമം ഉണ്ട്.

ഏകദേശം ഒരു മാസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ തുടങ്ങിയ ഈ വർക് 90 ദിവസങ്ങളോളം കഴിഞ്ഞാണ് ഭംഗിയായി പൂർത്തീകരിക്കാൻ ആയത്. അത്രയും ശ്രമകരമായിരുന്നു അതിന്റെ നിർമാണ പ്രവർത്തനങ്ങൾ.
55 അടി നീളവും 35 അടി  ഉയരവും ഉള്ള ചുവരിൽ,  സിമന്റിൽ ആണ് ശില്പം (Cement relief) ചെയ്തിരിക്കുന്നത്. അതിൽ acrylic paint ൽ നിറം നൽകി ചെമ്പ്, അലൂമിനിയം തകിടുകൾ പതിപ്പിച്ചാണ് വർക് പൂർത്തീകരിച്ചിട്ടുള്ളത്.
മാതൃക ആയിട്ടുണ്ടായിരുന്ന Ajai pk യുടെ ചിത്രത്തിൽ വ്യക്തമല്ലാതിരുന്ന ചില ഭാഗങ്ങൾ, മറ്റു വിഷ്ണുമൂർത്തി തെയ്യങ്ങളുടെ ചിത്രങ്ങളിൽ നിന്നും refer ചെയ്തിട്ടും, തെയ്യം കലാകാരന്മാരിൽ നിന്നും ചോദിച്ചറിഞ്ഞിട്ടും, ആണ് കഴിയുന്നത്ര കൃത്യതയോടെ ആ വർക്ക് പൂർത്തീകരിക്കാൻ കഴിഞ്ഞത്.
ഇത്രയും ദിവസങ്ങൾ എടുത്തത് കൊണ്ട് ഉണ്ടായ സാമ്പത്തിക നഷ്ടങ്ങൾ വേറെയും.(കയ്യിൽ നിന്ന് ചിലവായതു തന്നെ ലക്ഷങ്ങൾ വരും).
കൂടാതെ ഒരു Art director കൂടിയായ  ഞാൻ, അതേ സമയം commit ചെയ്തിരുന്ന ഒരു movie  കൂടി ഈ project complete ചെയ്യാൻ വേണ്ടി ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ആ വർക്ക് ഭംഗിയായി പൂർത്തിയാക്കാൻ ഞാനും, കൂടെയുണ്ടായ ആത്മ സുഹൃത്തുക്കളായ  കലാകാരന്മാരും ശ്രമിച്ചത്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വന്തം കലാസൃഷ്ടി ഉണ്ടായി കാണുന്നതിൽ ഉള്ള അഭിമാനം കൊണ്ടാണ്.

ഈ art work നെ കുറിച്ചുള്ള വാർത്തകൾ, ചർച്ച ആയതിന്റെ പശ്ചാത്തലത്തിൽ, അധികൃതർ ശ്രീ. Ajai Pkയും ആയി ബന്ധപ്പെടും എന്നാണു അറിയാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ കഴിവിനെ മാനിക്കുന്ന വിധത്തിൽ കാര്യങ്ങൾ പര്യവസാനിക്കട്ടെ.. എന്ന് പ്രത്യാശിക്കുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു