മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് ജീവന്റെ തുടിപ്പ്; 67-കാരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് ജീവന്റെ തുടിപ്പ്; 67-കാരനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രൻ്റെ (67) കൈ അനങ്ങുന്നതായാണ് ആശുപത്രിയിലെ അറ്റൻ്റർ കണ്ടെത്തിയത്. ഇതോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേ (ഐസിയു) ക്ക് മാറ്റി.

മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെ തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്.

പിന്നീട് മരിച്ചെന്നു കരുതി മൃതദേഹം പുറത്തിറക്കാനിരിക്കെയാണ് ആശുപത്രി ജീവനക്കാർ കയ്യിൽ അനക്കം കണ്ടത്. ആംബുലന്‍സ് തുറന്ന സമയത്ത് കൈ അനങ്ങുന്നത് പോലെ സംശയം തോന്നിയാണ് ശ്രദ്ധിക്കുന്നതെന്ന് ആശുപത്രി ജീവനക്കാരന്‍ പ്രതികരിച്ചു. മരണം ഉറപ്പിച്ചത് ബന്ധുക്കൾ തന്നെയാണെന്ന് എകെജി ആശുപത്രിയിലെ അറ്റൻഡർ ജയൻ പറഞ്ഞു.

പ്രാദേശിക ജനപ്രതിനിധികൾ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനാലാണ് മോർച്ചറി സൗകര്യം ഒരുക്കി നൽകിയതെന്ന് എ.കെ.ജി ആശുപത്രി അധികൃതർ.

മരണം ഉറപ്പിച്ചതിൻ്റെ രേഖകൾ വാങ്ങുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നില്ല.ബന്ധുക്കൾ വിളിച്ചുപറഞ്ഞതിനെ തുടർന്ന് ഫ്രീസർ അടക്കം തയ്യാറാക്കിവെച്ചിരുന്നു. 'മരിച്ചയാൾക്ക് ജീവൻ വയ്ക്കുന്നത്' ആദ്യത്തെ അനുഭവം എന്നും അറ്റൻ്റർ ജയൻ പ്രതികരിച്ചു.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു