സിമ്പിളായുള്ള ചുവന്ന ചന്ദേരി സിൽക് കുർത്ത ധരിച്ചാണ് കഴിഞ്ഞ ദിവസം കരീന കപൂർ ആരാധകർക്കു മുന്നിലെത്തിയത്. രാജ്കപൂറിന്‍റെ നൂറാം ജന്മവാർഷികാഘോഷങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ് ലാളിത്യം കൊണ്ട് കരീന ട്രെൻഡ് സെറ്ററായി മാറിയത്. കണ്ടാൽ ലളിതമെന്ന് തോന്നുമെങ്കിലും വില കേട്ടാൽ ആരും പകക്കും.
36,500 രൂപ വിലയുള്ള കുർത്തയാണ് കരീന പരിപാടിക്കായി തെരഞ്ഞെടുത്തത്. നെക് ലൈനിലെ ത്രെഡ് വർക്കിനു പുറകേ ഹാൻഡ് പെയ്ന്‍റിങ്ങും കുർത്തയെ മനോഹരമാക്കി.
അതേ നിറത്തിലുള്ള സ്ലിം പാന്‍റും പ്രിന്‍റഡ് ഓർഗൻസ ദുപ്പട്ടയുമാണ് കരീന കുർത്തയ്ക്കൊപ്പം ധരിച്ചിരുന്നത്. ആലിയ ഭട്ട്, രൺബീർ കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രധാനമന്ത്രി മോദിയെ ക്ഷണിക്കാനായി എത്തിയിരുന്നു.