കരിപ്പൂരില്‍ എയര്‍ഇന്ത്യാ എക്‌സ്പ്രസില്‍ ലഗേജുകള്‍ കുത്തിതുറന്ന് മോഷണം
കരിപൂര്‍ വിമാനത്താവളത്തിന് അപമാനമായി വീണ്ടും പ്രവാസികളെ കൊള്ളയടിക്കുന്നു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍ കണ്ടെത്തി.
കരിപൂര്‍ വിമാനത്താവളത്തിന് അപമാനമായി വീണ്ടും പ്രവാസികളെ കൊള്ളയടിക്കുന്നു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ സ്വര്‍ണവും മറ്റ് സാധനങ്ങളുമാണ് കവര്‍ന്നത്.
ഇന്ന് പുലര്‍ച്ചെ 2.20ന് കരിപ്പൂരിലെത്തിയ യാത്രക്കാരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പരാതി നല്‍കി. ആറു യാത്രക്കാരുടെ സാധനങ്ങളാണ് മോഷണം പോയത്. പാസ്‌പോര്‍ട്ടടക്കം കളവുപോയതായി യാത്രക്കാര്‍ ആരോപിക്കുന്നു.