കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ്

Share

കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പ് മേഖലയിൽ നിന്നുള്ള 6 പേർക്കും കൊണ്ടോട്ടി മേഖലയിൽ നിന്നുള്ള 4 പേർക്കുമാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രക്ഷാപ്രവർത്തനത്തിനു ശേഷം ഇവർ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു.

വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടിരുന്നത്. അതുകൊണ്ട് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഇരുന്നൂറിൽ അധികം ആളുകളാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവർക്കും, കരിപ്പൂർ വിമാന അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും, സ്ഥലത്തെത്തിയ രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെയും രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ