കരിപ്പൂർ വിമാനാപകടം; രക്ഷാപ്രവർത്തനം നടത്തിയ 53 പേർക്ക് കൊവിഡ്

Share

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തകരായ 35 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 18 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ച രക്ഷാപ്രവര്‍ത്തകരുടെ എണ്ണം 53 ആയി. 824 പേരുടെ ഫലം നെഗറ്റീവായി. കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150 ഓളം പേർ അന്ന് മുതൽ തന്നെ ക്വാറന്‍റീനിലേക്ക് മാറിയിരുന്നു.

ആകെ 1,017 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 877 പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ഇതിൽ 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന വിഭാഗം ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 53 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്.

ആഗസ്റ്റ് ഏഴിനാണ് കരിപ്പൂർ വിമാനത്താവളത്തിലെ ലാൻഡിംഗിനിടെ എയർഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് - കോഴിക്കോട് വിമാനം റൺവേയിൽ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളിൽ ഇടിച്ച് അപകടമുണ്ടായത്. വിമാനം ലാൻഡിം​ഗ് ചെയ്തതിന് ശേഷമായിരുന്നു അപകടം എന്നതിനാലും ഇന്ധനചോ‍ർച്ച പെട്ടെന്ന് നിയന്ത്രിച്ചതിനാലും വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ