പ്രദർശന സജ്ജമായ സുൽത്താനു ശേഷം കാർത്തി നായകനാവുന്ന പുതിയ സിനിമയ്ക്ക് പൂജ – റെക്കോർഡിങ്ങോടെ ഇന്നു ചെന്നൈയിൽ തുടക്കം കുറിച്ചു . കഥയുംപ്രോജക്റ്റുകളും വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്ന കാർത്തി ഇക്കുറി കൈകോർക്കുന്നത് ” ഇരുമ്പു തിരൈ ” , ” ഹീറോ ” എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ പി.എസ്.മിത്രനൊപ്പമാണ് . ഈ ഒത്തുചേരൽ തന്നെ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തുന്നതാണ് . ഇനിയും പേരിട്ടിട്ടില്ലാത്ത (പ്രൊഡക്ഷൻ നമ്പർ 4 ) ഈ സിനിമ നിർമ്മിക്കുന്നത് പ്രിൻസ് പിക്ച്ചേഴ്സിന്റെ ബാനറിൽ എസ . ലക്ഷ്മൺ കുമാറാണ്. ബ്രമ്മാണ്ട ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ജീ .വി .പ്രകാശ് കുമാറാണ് . ജോർജ് .സി .വില്യംസാണ് ഛായാഗ്രാഹകൻ . ചിത്രത്തിലെ നായിക, മറ്റു അഭിനേതാക്കൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു .
Latest Articles
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
Popular News
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു; കേസിൽ 36 സാക്ഷികൾ
കൊച്ചി ∙ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളിൽ ഏറ്റവുമാദ്യം റജിസ്റ്റർ ചെയ്ത...
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...
കീർത്തി സുരേഷ് വിവാഹിതയാകുന്നു, വരൻ ബാല്യകാല സുഹൃത്ത്
തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
കൊറിയക്കാർക്കും ജപ്പാൻകാർക്കും ലൈംഗികതയിലും പ്രണയത്തിലും തൃപ്തിക്കുറവ്; ഇന്ത്യക്കാർക്കോ?
ലൈംഗിക ജീവിതത്തിലും പ്രണയ ജീവിതത്തിലും കൊറിയക്കാരും ജപ്പാൻകാരും ഏറ്റവും കുറഞ്ഞ സംതൃപ്തി അനുഭവിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ദീര്‍ഘകാലമായി സമാന ജനസംഖ്യാ പ്രതിസന്ധിയുമായി പോരാടുകയാണെന്നതും ശ്രദ്ധേയമാണ്....