കരുണാനിധിയുടെ നില അതീവ ഗുരുതരം; ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. രക്തസമ്മര്‍ദം ക്രമാതീതമായി കുറയുകയാണെന്നും കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു

കരുണാനിധിയുടെ നില അതീവ ഗുരുതരം; ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി
karuna_kavery_840x420

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. രക്തസമ്മര്‍ദം ക്രമാതീതമായി കുറയുകയാണെന്നും കാവേരി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ അല്‍പ സമയത്തിനുള്ളില്‍ പുറത്തുവിടുമെന്നും ആശുപത്രി അറിയിച്ചു. ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി. സംസ്ഥാനവ്യാപകമായി ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു പൊലീസിനു മുന്നിലുള്ളത്. അവധികള്‍ റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിയിട്ടുണ്ട്. സേലത്തെ പൊതുപരിപാടികള്‍ റദ്ദാക്കി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി ചെന്നൈയിലേക്ക് തിരിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം