വിവാഹം വേണ്ടെന്ന് വെക്കാമെന്ന് കത്രീന അന്ന് ഭീഷണി മുഴക്കി; തുറന്നുപറഞ്ഞ് വിക്കി കൗശല്‍

Share

ബോളിവുഡ് ആരാധകരുടെ ഇഷ്ട ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പലപ്പോഴായി തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വിക്കിയും കത്രീനയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന് മുമ്പ് കല്യാണം വേണ്ടെന്ന് വെക്കാം എന്നുപറഞ്ഞ് കത്രീന തന്നെ ഭീഷണിപ്പെടുത്തിയ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് വിക്കി കൗശല്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിക്കി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും ഒട്ടേറെ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അക്കൂട്ടത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കത്രീന വിവാഹം വേണ്ടെന്ന് വെക്കാമെന്ന് പറഞ്ഞ് വിക്കിയെ ഭീഷണിപ്പെടുത്തിയത്.

വിവാഹത്തിന് മുമ്പ് തന്നെ 'സരാ ഹട്‌കേ സരാ ബച്‌കെ' എന്ന ചിത്രത്തിന്റെ പകുതിയോളം വിക്കി പൂര്‍ത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു വിക്കിയുടെ പദ്ധതി. എന്നാല്‍ കത്രീനയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവരന്‍ ജോലിക്ക് പോയാലെങ്ങനെ ശരിയാവും! കത്രീന പിടിച്ച പിടിയാലെ നിന്നു ! പറ്റില്ലെങ്കില്‍ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഭീഷണിയും മുഴക്കിയത്രേ.

ഈ സാഹചര്യം പിന്നീട് വിക്കി എങ്ങനെ കൈകാര്യം ചെയ്തുവെന്ന് വ്യക്തമല്ല. എന്തായാലും ഇരുവരുടെയും വിവാഹം ആഘോഷപൂര്‍ണമായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട രസകരമായ നിരവധി കഥകള്‍ ഇരുവരും പിന്നീട് പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാനില്‍ 2021 ഡിസംബര്‍ ഒമ്പതിനായിരുന്നു വിക്കി-കത്രീന വിവാഹം. ഇപ്പോൾ മൂന്നാം വിവാഹ വാര്‍ഷിക ആഘോഷത്തിലാണ് വിക്കിയും കത്രീനയും. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് ഈ താരവിവാഹത്തിന് വേദിയായത്.

വിജയ് സേതുപതിക്കൊപ്പമുള്ള മെരി ക്രിസ്മസ് എന്ന ചിത്രത്തിലാണ് കത്രീന ഏറ്റവും ഒടുവില്‍ സ്‌ക്രീനില്‍ വന്നത്. ആലിയ ഭട്ടിനും, പ്രിയങ്ക ചോപ്രയ്ക്കും ഒപ്പമെത്തുന്ന ഫര്‍ഹാന്‍ അക്തറിന്റെ ജീ ലേ സറാ ആണ് കത്രീനയുടെ വരാനിരിക്കുന്ന ചിത്രം. ഛാവാ എന്ന ചിത്രത്തിലെ ഛത്രപതി സംഭാജി മഹാരാജ് എന്ന കഥാപാത്രമായി വിക്കി എത്തും. രശ്മിക മന്ദാനയും ഈ ചിത്രത്തിലുണ്ട്. ഡിസംബര്‍ അഞ്ചിന് പുറത്തിറക്കാനിരുന്ന ചിത്രം പിന്നീട് നീട്ടി വെക്കുകയായിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ