അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ച് നടി കുക്കു പരമേശ്വന്റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റില്‍ ദിലീപിനും കാവ്യയ്ക്കുമൊപ്പം കുഞ്ഞുമഹാലക്ഷ്മിയും. അച്ഛനും അമ്മയും സംസാരിക്കുമ്പോള്‍ കുറുമ്പു കാണിക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നേരത്തെ ഒന്നാം പിറന്നാളിന് മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവച്ചിരുന്നെങ്കിലും പിന്നീടുള്ള വിശേഷങ്ങൾ ആരാധകരും അറിഞ്ഞിരുന്നില്ല. മാത്രമല്ല പൊതുപരിപാടികളിലും ഇവർക്കൊപ്പം മഹാലക്ഷ്മിയെ കണ്ടിരുന്നില്ല. ചിത്രങ്ങളിലൂടെ മാത്രം കണ്ട താരപുത്രിയെ വിഡിയോയിൽ കണ്ട സന്തോഷത്തിലാണ് ആരാധകരും.
മകള്‍ മഹാലക്ഷ്മിയോട് അടൂർ ഗോപാലകൃഷ്ണന് ഹാപ്പി ബർത്ഡേ പറയാൻ ആവശ്യപ്പെടുന്ന കാവ്യയെ വിഡിയോയിൽ കാണാം. പത്തുതവണയെങ്കിലും പിറന്നാൾ ആശംസകൾ മഹാലക്ഷ്മി പറഞ്ഞുകഴിഞ്ഞെന്നും അതിനിടയിൽ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേൾക്കാൻ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നു.
കുക്കു പരമേശ്വരനാണ് തന്നെ വിളിച്ച് ഇങ്ങനെയൊരു വിഡിയോ മീറ്റിങിന്റെ കാര്യം പറഞ്ഞതെന്ന് ദിലീപ് പറയുന്നു. അടൂർ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും വിഡിയോ മീറ്റിങിലൂടെ കാണാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ദിലീപ് പറയുന്നു. കുക്കു പരമേശ്വരനും ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിള്ളയും സൂം മീറ്റിൽ പങ്കെടുത്തിരുന്നു.