ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകന്‍ ബാബു ഇന്ന് ജീവിക്കാനായി കൈനീട്ടുന്നു; അറിയാതെ പോകരുത് ഈ ജീവിതം

റിയാലിറ്റി ഷോയുടെ പ്രഭയ്ക്കു അപ്പുറം അതില്‍ വരുന്ന ഗായകരുടെ ജീവിതത്തെ കുറിച്ചു അതിനു ശേഷം ആരും തിരക്കാറില്ല. ചിലര്‍ പ്രശസ്തര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ എവിടെ പോയെന്നു ആരും അറിയുന്നില്ല. അതിനുദാഹരണമാണ് സ്റ്റാര്‍ സിങ്ങര്‍ സീസണില്‍ ഏറ്റവും അറിയപ്പെട്ട ഗായകരില്‍ ഒരാളായിരുന്ന കായംകുളം ബാബുവിന്റെ ജീവിതം.

ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായകന്‍ ബാബു ഇന്ന് ജീവിക്കാനായി കൈനീട്ടുന്നു; അറിയാതെ പോകരുത് ഈ ജീവിതം
babu

റിയാലിറ്റി ഷോയുടെ പ്രഭയ്ക്കു അപ്പുറം അതില്‍ വരുന്ന ഗായകരുടെ ജീവിതത്തെ കുറിച്ചു അതിനു ശേഷം ആരും തിരക്കാറില്ല. ചിലര്‍ പ്രശസ്തര്‍ ആകുമ്പോള്‍ മറ്റു ചിലര്‍ എവിടെ പോയെന്നു ആരും അറിയുന്നില്ല. അതിനുദാഹരണമാണ് സ്റ്റാര്‍ സിങ്ങര്‍ സീസണില്‍ ഏറ്റവും അറിയപ്പെട്ട ഗായകരില്‍ ഒരാളായിരുന്ന കായംകുളം ബാബുവിന്റെ ജീവിതം.

ചാനൽ സംഗീത മത്സരത്തിൽ തിളങ്ങിയ കായംകുളം ബാബു (45)വിന്റെ ഉപജീവനത്തിന് വേണ്ടിയുള്ള പോരാട്ടം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്.  ക്ഷേത്ര പരിസരങ്ങളിലും ആള് കൂടുന്ന മറ്റിടങ്ങളിലും പാട്ട് പാടുകയാണ് ബാബുഇന്ന്. വീട്ടിൽ ഭാര്യ സിന്ധുവിനും മക്കൾ സായ് ലക്ഷ്മിക്കും സായ് പ്രിയയ്ക്കും കഴിഞ്ഞുകൂടാൻ ബാബു ഇങ്ങനെ പാടാൻ പോയേ പറ്റൂ. ഉത്സവസീസൺ കാലത്ത് ബുദ്ധിമുട്ടില്ല. ഗാനമേള ട്രൂപ്പുകാർ ബാബുവിനെ കൊണ്ടുപോകും. അല്ലാത്തപ്പോൾ പാട്ടിനെ സ്നേഹിക്കുന്നവർ കനിയണമെന്ന് ബാബു പറയുന്നു.

ജന്മനാ കാഴ്ചയില്ലാത്ത ബാബുവിനെ ഒന്നര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പിന്നീട് കരുവാറ്റ വഴിയമ്പലത്തിന് സമീപത്തു നിന്ന് പാത്തനെന്ന ആൾ എടുത്ത് വളർത്തുകയായിരുന്നു. സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും പതിനഞ്ചാം വയസിൽ സംഗീതം പഠിക്കാൻ അവസരമൊരുങ്ങി. കായംകുളം വിജയൻ മാഷിനൊപ്പം സംഗീത പഠനത്തിന് തുടക്കമിട്ടു. പിന്നീട് മാവേലിക്കര ഗോപിനാഥൻ, കരുനാഗപ്പള്ളി ഭാസ്കരപിള്ള എന്നിവർക്കൊപ്പം കൂടുതൽ പഠിച്ചു.

പൂർണമായും കാഴ്ചയില്ലാത്ത ബാബു 2010ൽ സ്റ്റാർ സിംഗർ പരിപാടിയിൽ എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പാട്ടിന്റെ മെച്ചവും കാഴ്ചയുടെ വൈകല്യവും കൂടുതൽ എസ്.എം.എസ് ലഭിക്കുന്നതിന് സഹായകരമായി. ഇതിന് ശേഷമാണ് ഗാനമേള, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, ആദ്ധ്യാത്മിക പ്രഭാഷണം, ഗുരുദേവ പ്രഭാഷണം എന്നീ മേഖലകളിൽ സജീവമായത്. ഇതിൽ നിന്നൊക്കെ ലഭിച്ച വരുമാനം കൊണ്ടാണ് കായംകുളം കെ.പി.എ.സിക്ക് സമീപം വസ്തുവാങ്ങി വീട്  വച്ചത്.

എന്നാല്‍ സ്റ്റാര്‍ സിംഗറിന്റെ താരപ്പൊലിമ കുറഞ്ഞതോടെ ബാബുവിന് ഗാനമേള മാത്രമായി ആശ്രയം. സീസണ്‍ കഴിഞ്ഞാല്‍ അതുമുണ്ടാകില്ല. കൈയില്‍ പ്ലാസ്റ്റിക് ഡപ്പിയും ചെറിയ പേരക്കമ്പും കൊണ്ടാണ് ബാബു പാടാനെത്തുന്നത്. ഇത് കൊട്ടി താളം പിടിച്ചാണ് പാട്ട്. പാട്ട് തീരുമ്പോഴേക്കും ചുറ്റും നില്‍ക്കുന്ന കാഴ്ചക്കാര്‍ എന്തെങ്കിലും ചില്ലറ തുട്ടുകള്‍ നല്‍കും. അവർ നൽകുന്ന ചില്ലറ തുട്ടുകളാണ് ഒരു കുടുംബത്തിന്റെ വിശപ്പകറ്റുന്നത്.

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്