കീം പരീക്ഷ ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തും; മന്ത്രി ഡോ.ആർ ബിന്ദു

Share

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകി. പരീക്ഷ സമയബന്ധിതമായും കൂടുതൽ കാര്യക്ഷമമായും നടത്താനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

ചോദ്യങ്ങൾ സജ്ജീകരിക്കൽ, അച്ചടി, ഗതാഗതം, ഒഎംആർ അടയാളപ്പെടുത്തൽ, മൂല്യനിർണ്ണയം എന്നിവ ഉൾപ്പെടുന്ന നിലവിലെ പരീക്ഷാ നടത്തിപ്പ് ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കീം പരീക്ഷ ഓൺലൈനായി നടത്താനുള്ള തീരുമാനം. ഇതുസംബന്ധിച്ച നിർദേശം പ്രവേശന പരീക്ഷാ കമ്മീഷണർ സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു.

എൻജിനീയറിങ് വിദ്യാഭ്യാസത്തിനു പ്രസക്തമായ പൊതുവായതും വിഷയാധിഷ്ഠിത കഴിവുകൾ പരിശോധിക്കുന്നതുമായ ഒറ്റപ്പേപ്പര് ഉണ്ടാകുക, പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) ടെസ്റ്റ് ആയി നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. കാര്യക്ഷമത, വഴക്കം, കുറഞ്ഞ പേപ്പർ ഉപഭോഗം, കാര്യക്ഷമമായ മൂല്യനിർണ്ണയം, വേഗത്തിലുള്ള ഫല പ്രോസസിങ് എന്നിവയുൾപ്പെടെ നേട്ടങ്ങൾ സി.ബി.ടി മോഡിനുള്ളതായും ശുപാർശ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ശുപാർശകൾ പരിഗണിച്ച് പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ അനുമതി നൽകുകയായിരുന്നെന്ന് മന്ത്രി വിശദീകരിച്ചു.

Read more

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രളയക്കെടുതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹി-എന്‍സിആറിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേ

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരം: കെ കരുണാകരൻെറ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരൻെറ പേരിട്ടു. കെ കരുണാകരൻ മെമ്മോ