രണ്ട് ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവില്ല; ബാലന്‍റെയും വിജയരാഘവന്‍റെയും ഭാര്യമാർ മത്സരിക്കും, സിപിഐഎം പട്ടിക ഇങ്ങനെ

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥിപ്പട്ടികയായി. രണ്ട് ടേം വ്യവസ്ഥയില്‍ ആര്‍ക്കും ഇളവ് വേണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചതോടെ കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അഞ്ച് പേര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഉറപ്പായി. 87 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സീറ്റുകളിൽ ധാരണയാക്കിയത്.

അതേസമയം, പട്ടികയിൽ വനിതാപ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനവും ഉയർന്നു. ടി എൻ സീമയാണ് വനിതാ പ്രാതിനിധ്യം കുറഞ്ഞെന്ന വിമർശനം സംസ്ഥാന സമിതിയിൽ ഉയർത്തിയത്. സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ജില്ലാ കമ്മിറ്റികൾ നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾ വന്നത്.

റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കി. കളമശ്ശേരിയില്‍ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനെ മത്സരിപ്പിക്കാന്‍ തീരുമാനമായി. തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല മത്സരിക്കും. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര്‍ ബിന്ദുവിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. പാലക്കാട്, മഞ്ചേശ്വരം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ആയില്ല. ഗുരുവായൂരിലും തര്‍ക്കം തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയ്തതിനായി നാളെ വീണ്ടും തൃശൂര്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് ചേരും. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്ക് ഇത്തവണ സീറ്റില്ല. ഷൊര്‍ണൂരില്‍ സി കെ രാജേന്ദ്രന്‍ സ്ഥാനാര്‍ഥിയാകും.

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര – കെ ആൻസലൻ
വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം- വി.ശിവൻകുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വർക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങൽ – ഒ.എസ്.അംബിക
അരുവിക്കര -ജി സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്
ഇരവിപുരം- എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയൻ
കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട
ആറന്മുള- വീണാ ജോർജ്
കോന്നി- കെ.യു.ജനീഷ് കുമാർ
റാന്നി -കേരളാ കോൺഗ്രസിന്

ആലപ്പുഴ

ചെങ്ങന്നൂർ -സജി ചെറിയാൻ
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച് സലാം
അരൂർ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം

ഏറ്റുമാനൂർ -വി .എൻ .വാസവൻ
കോട്ടയം – കെ.അനിൽകുമാർ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്

ഇടുക്കി

ഉടുമ്പൻചോല – എം.എം.മണി
ദേവികുളം – തീരുമാനമായില്ല

എറണാകുളം

കൊച്ചി -കെ.ജെ. മാക്‌സി
വൈപ്പിൻ -കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര – തീരുമാനമായില്ല
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി -പി രാജീവ്
കോതമംഗലം – ആൻറണി ജോൺ
പിറവം- തീരുമാനമായില്ല

തൃശൂർ

ചാലക്കുടി -യു .പി . ജോസഫ്
ഇരിങ്ങാലക്കുട – ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ – മുരളി പെരുനെല്ലി
ചേലക്കര- യു.ആർ.പ്രദീപ്
ഗുരുവായൂർ – നാളെ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനം
പുതുക്കാട് – കെ.കെ. രാമചന്ദ്രൻ
കുന്നംകുളം – എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട -ആർ ബിന്ദു

കണ്ണൂർ

ധർമ്മടം – പിണറായി വിജയൻ
പയ്യന്നൂർ- ടി ഐ മധുസൂധനൻ
കല്യാശേരി – എം വിജിൻ
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂർ – കെ.കെ.ഷൈലജ
തലശേരി – എ എൻ ഷംസീർ
തളിപറമ്പ് -എം.വി ഗോവിന്ദൻ

കോഴിക്കോട്

കുറ്റ്യാടി -കേരള കോൺഗ്രസ്
കൊയിലാണ്ടി – കാനത്തിൽ ജമീല/സതീദേവി (ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കും)
പേരാമ്പ്ര – ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി – സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ- പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്/ ഗിരീഷ് ജോണ്
കൊടുവള്ളി – കാരാട്ട് റസാഖ്

പാലക്കാട്

ആലത്തൂർ – കെ ഡി പ്രസന്നൻ
നെന്മാറ – കെ ബാബു
പാലക്കാട്- തീരുമാനം ആയില്ല
മലമ്പുഴ – എ പ്രഭാകരൻ
കോങ്ങാട് -പി പി സുമോദ്
തരൂർ – ഡോ. പി കെ ജമീല
ഒറ്റപ്പാലം – പി ഉണ്ണി
ഷൊർണ്ണൂർ -സി കെ രാജേന്ദ്രൻ
തൃത്താല- എം ബി രാജേഷ്

കാസർഗോഡ്

മഞ്ചേശ്വരം – തീരുമാനമായില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂർ -എം. രാജഗോപാൽ