ആവേശപൂത്തിരി കത്തി; കേരള ബ്ലാസ്‌റ്റേഴ്‌സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു. 10 മലയാളി താരങ്ങളടക്കമുള്ള ടീമില്‍ നിരവധി പുതുമുഖ താരങ്ങളാണ് ഇടം നേടിയത്. ഈ സ്‌ക്വാഡില്‍ നിന്നുമാകും അവസാന ടീമിനെ മത്സരങ്ങള്‍ക്കിറക്കുക.

ആവേശപൂത്തിരി കത്തി; കേരള ബ്ലാസ്‌റ്റേഴ്‌സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു
kerale

കേരള ബ്ലാസ്റ്റേഴ്‌സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു. 10 മലയാളി താരങ്ങളടക്കമുള്ള ടീമില്‍ നിരവധി പുതുമുഖ താരങ്ങളാണ് ഇടം നേടിയത്. ഈ സ്‌ക്വാഡില്‍ നിന്നുമാകും അവസാന ടീമിനെ മത്സരങ്ങള്‍ക്കിറക്കുക.

ഗോള്‍ കീപ്പര്‍ സുജിത്, പ്രതിരോധത്തില്‍ അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, ജിഷ്ണു ബാലകൃഷ്ണന്‍ എന്നിവരും മധ്യനിരയില്‍ സക്കീര്‍ മുണ്ടുംപാറ, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത് എന്നിവരും മുന്നേറ്റ നിരയില്‍ സികെ വിനീത്, അഫ്ദാല്‍ വികെ, ജിതിന്‍ എംഎസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ 31 അംഗ ടീമിലുള്ള മലയാളി താരങ്ങള്‍.

ഇതാദ്യമായാണ് ഇന്ത്യയില്‍ വമ്പന്‍ ക്ലബുകള്‍ പങ്കെടുക്കുന്ന ഒരു പ്രീ സീസണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ടൂര്‍ണമെന്റിനായി കാത്തിരിക്കുന്നത്. അതേസമയം, ലോകകപ്പിന് ശേഷം കൊച്ചിയിലേക്ക് വരുന്ന ഫുട്‌ബോള്‍ ആഘോഷത്തിന് വമ്പന്‍ ഒരുക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ നടത്തുന്നത്. കൊച്ചിയെ വീണ്ടും മഞ്ഞ പുതപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ