കേരളത്തെ നോളജ് എക്കോണമിയാക്കും: എല്ലാ വീട്ടിലും ലാപ്ടോപ്; ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും

0

തിരുവനന്തപുരം: കേരളത്തെ നോളജ് എക്കോണമിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് എങ്കിലും ഉണ്ടാകണം എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

ദുര്‍ബലവിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ് നൽകും. ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമാക്കും. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ല . കെ –ഫോണിന്റെ ഓഹരിമൂലധനത്തിലേക്ക് സര്‍ക്കാര്‍ 166 കോടി രൂപ നല്‍കും. കെ ഫോണിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്പൂര്‍ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും.

അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ. ബ്ലോക്ക്, മുനിസിപ്പല്‍ തലത്തില്‍ 5000 ചതുരശ്ര അടി സ്ഥലം വേണം. വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് IKFC, KSFE, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യപദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയ്ക്ക് അ‍ഞ്ചുകോടി. കേരളത്തെ വൈജ്ഞാനികസമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹത്പദ്ധതി.

കേരളത്തില്‍ ഇന്‍ര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാകുകയും ചെയ്യും.