സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; 62 പേര്‍ക്ക് രോഗമുക്തി

Share

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 83 പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് 62 പേർ രോഗമുക്തി നേടി.ഒരാൾ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. തൃശൂര്‍- 25, പാലക്കാട് -1, മലപ്പുറം -10, കാസര്‍ഗോഡ് -10, കൊല്ലം- 8, കണ്ണൂര്‍- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും, 37 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 4 പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേര്‍ വെയര്‍ഹൗസില്‍ ലോഡിങ് തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്.

തിരുവനന്തപുരം- 16, കൊല്ലം- 2, എറണാകുളം- 6, തൃശൂര്‍- 7, പാലക്കാട്- 13, മലപ്പുറം- 2, കോഴിക്കോട്- 3, കണ്ണൂര്‍- 8, കാസര്‍ഗോഡ്- 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍. പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 35 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഇന്ന് 5044 സാംപിളുകൾ പരിശോധിച്ചു. 2244 പേർക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം വന്നു. 1258 പേർ ചികിൽസയിലുണ്ട്. 218949 പേർ നിരീക്ഷണത്തിൽ. 19022 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 231 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതുവരെ 103757 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 2873 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. സെന്റിനൽ സർവയലൻസ് വിഭാഗത്തിൽ 27118 സാംപിളുകൾ ശേഖരിച്ചു. അതിൽ 25757 സാംപിളുകൾ നെഗറ്റീവ് ആണ്. കോവിഡ് രോഗബാധ ഇതേവരെ ഉള്ളതില്‍ ഏറ്റവും വലിയ കണക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 111 പേർക്കാണ് അന്ന് രോഗം ബാധിച്ചത്.

Read more

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിനുനേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

പദവിയല്ല രാജ്യവും വിദ്യാർഥികളുമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അതിന് ഉദാഹരണം, അമിത് ഷാ

രാജ്യത്തെ യുവാക്കളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാജ്യവും യുവജനങ്ങളും വിദ്യാർഥികളും ഏത് പദവിയേക്കാളും പ്രധാനപ്പെട്ടവരാണ്

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്