തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമക്കി.
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. തിരുവനന്തപുരം 226 , കൊല്ലം 133 , ആലപ്പുഴ 120, പത്തനംതിട്ട 49 , കോട്ടയം 51 , ഇടുക്കി 43 , എറണാകുളം 92 , തൃശൂര്‍ 56 , പാലക്കാട് 34 , മലപ്പുറം 61 , കോഴിക്കോട് 25, കണ്ണൂര്‍ 43 , വയനാട് 4, കാസര്‍കോട് 101 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 9 , കൊല്ലം 13 , പത്തനംതിട്ട 38 , ആലപ്പുഴ 19 , ഇടുക്കി 1 , കോട്ടയം 12 , എറണാകുളം 18 , തൃശൂര്‍ 33 , പാലക്കാട് 15 , മലപ്പുറം 52, കോഴിക്കോട് 14 , വയനാട് 4, കാസര്‍കോട് 43 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍.
397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇപ്പോൾ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലാണ്. ഒൻപത്പേർ വെന്റിലേറ്ററിൽ. കേസ് പെർ മില്യൺ കേരളത്തിൽ 419.1 ആണ്. ഫെറ്റാലിറ്റി റേറ്റ് കേരളത്തിൽ 0.31 ആണ്. സംസ്ഥാനത്ത് ഇതുവരെ 86959 പേരെ പ്രൈമറി കോണ്ടാക്ടായും 37937 പേരെ സെക്കന്റൻി കോണ്ടാക്ടായും കണ്ടെത്തി. ആകെപോസിറ്റീവ് കേസിൽ 66.15 ശതമാനം പ്രാദേശികമായി വൈറസ് ബാധയുണ്ടായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. 1,59,777 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളിലുള്ളത്.സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി.