സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 198 മരണം

Share

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3838, തിരുവനന്തപുരം 2648, പാലക്കാട് 1791, എറണാകുളം 2528, കൊല്ലം 2163, ആലപ്പുഴ 1977, തൃശൂര്‍ 1696, കോഴിക്കോട് 1337, കോട്ടയം 1125, കണ്ണൂര്‍ 908, പത്തനംതിട്ട 656, ഇടുക്കി 632, കാസര്‍ഗോഡ് 488, വയനാട് 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്