തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് പക്ഷേ ട്രിപ്പിൾ ലോക്ക് തുടരും.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകള്‍ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിഗണിച്ച് എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നാളെ രാവിലെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗണ്‍ ഇന്നത്തെ നിലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടിപിആര്‍. കൂടുതല്‍ കര്‍ശനമായ നടപടികള്‍ മലപ്പുറത്ത് സ്വീകരിക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ സംസ്ഥാനത്ത് ഉണ്ടായിരുന്നു. നേരിടാന്‍ നടപടി ഉറപ്പാക്കും. അവശ്യമായ മരുന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് കൂടുതല്‍ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.