രഹന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും മതസൗഹാർദ്ദം തകർക്കുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ പോസ്റ്റുകൾ ഇനി പാടില്ലെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്.