ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന വൈദ്യൂതി റഗുലേറ്ററി കമ്മിഷനിൽ ജോയിന്റ് ഡയറക്ടർ (ഫിനാൻസ് & താരിഫ്) & അസിസ്റ്റന്റ് ഡയറക്ടർ (ഫിനാൻസ് & താരിഫ്) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് രണ്ട്. വിശദവിവരങ്ങൾ www.erckerala.org ൽ ലഭ്യമാണ്.
പി.എൻ.എക്സ്.2164/19
സൈക്കോളജി അപ്രന്റിസ് ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വകുപ്പിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ജൂലൈ എട്ടിന് രാവിലെ 11ന് അഭിമുഖത്തിന് കോളേജിലെത്തണം.
പി.എൻ.എക്സ്.2170/19
കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്സിൽ അന്യത്രസേവന നിയമനം
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ വിവിധ യൂണിറ്റുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കാൻ അപേക്ഷ ക്ഷണിച്ചു.
റേഡിയോളജിസ്റ്റ്: (1) കോഴിക്കോട് മെഡിക്കൽ കോളേജ് – സി.റ്റി & എം.ആർ.ഐ സ്‌കാൻ മെഷീൻ (2) മഞ്ചേരി മെഡിക്കൽ കോളേജ് – സി.റ്റി സ്‌കാൻ മെഷീൻ. റേഡിയോ ഡയഗ്നോസിൽ എം.ഡി/ ഡി.എം.ആർ.ഡിയാണ് യോഗ്യത. ജൂനിയർ കൺസൾട്ടന്റായി 2-3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അസിസ്റ്റന്റ് എൻജിനീയർ (സിവിൽ): (തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് റീജിയണുകളിൽ) കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബി.ഇ/ ബി.ടെക് (സിവിൽ) ആണ് യോഗ്യത. അസിസ്റ്റന്റ് എൻജിനിയറായി (സിവിൽ) 5-10 വർഷത്തെ പ്രവൃത്തിപരിചയം. അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ): (തിരുവനന്തപുരം, ഹെഡ് ഓഫീസ് & കോഴിക്കോട് റീജിയണുകളിൽ) കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.ഇ/ ബി.ടെക് (ഇലക്ട്രിക്കൽ) ആണ് യോഗ്യത. അസിസ്റ്റന്റ് എൻജിനിയറായി (സിവിൽ) 5-10 വർഷത്തെ പ്രവൃത്തിപരിചയം വേണം. ജൂനിയർ അസിസ്റ്റന്റ്: (ഹെഡ് ഓഫീസ്, തിരുവനന്തപുരം) കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. സർക്കാർ സർവീസിൽ എൽ.ഡി.സിയോ സമാന തസ്തികയിലെ സേവനം കമ്പ്യൂട്ടർ/ ഡി.റ്റി.പി പരിജ്ഞാനം അഭിലഷണീയം. സയന്റിഫിക് ഓഫീസർ (എസിആർ ലാബ്): ലാബ് ടെക്‌നീഷ്യൻ വിഷയത്തിൽ ബി.എസ്‌സി എം.എൽ.റ്റി/ ഡി.എം.എൽ.റ്റിയാണ് യോഗ്യത. സർക്കാർ സർവീസിൽ സമാന തസ്തികയിൽ 20 വർഷത്തെ പ്രവൃത്തിപരിചയം വേണം. ചീഫ് ലാബ് ടെക്‌നീഷ്യൻ (ഇൻ ചാർജ്): ലാബ് ടെക്‌നീഷ്യൻ വിഷയത്തിൽ ബി.എസ്‌സി എം.എൽ.റ്റി/ ഡി.എം.എൽ.റ്റിയാണ് യോഗ്യത. കേരള സർക്കാർ സർവീസിൽ 15-20 വർഷത്തെ പ്രവൃത്തിപരിചയം വേണം.
മാതൃസ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപപത്രം ഉൾപ്പെടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ 18ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്യു.എസ് ഹെഡ് ഓഫീസ്, റെഡ് ക്രോസ് റോഡ്, ജനറൽ ആശുപത്രി ക്യാമ്പസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, റീജിയൺ എന്നിവ രേഖപ്പെടുത്തണം.
പി.എൻ.എക്സ്.2168/19
ജേർണലിസം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ എട്ടിന്
മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ജേർണലിസം ഗസ്റ്റ് ലക്ചറർ നിയമനത്തിനായുള്ള ഇന്റർവ്യൂ ജൂലൈ എട്ടിന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഹാജരാകണം.
പി.എൻ.എക്സ്.2163/19
സൈക്കോളജി അപ്രന്റിസ് ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സൈക്കോളജി വകുപ്പിൽ ഒരു സൈക്കോളജി അപ്രന്റിസിന്റെ ഒഴിവുണ്ട്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ജൂലൈ ഏട്ടിന് രാവിലെ 11ന് അഭിമുഖത്തിന് കോളേജിലെത്തണം.
പി.എൻ.എക്സ്.2146/19