കോര്‍പ്പറേഷനുകളില്‍ എല്‍ഡ‍ിഎഫ്, നഗരസഭകളില്‍ യുഡിഎഫ്; പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം

0

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണിത്തുടങ്ങി. എട്ട് മണിയോടെയാണ് വോട്ടെണ്ണിത്തുടങ്ങിയത്. തപാല്‍ ബാലറ്റും സ്‌പെഷ്യല്‍ ബാലറ്റുമാണ് ആദ്യമെണ്ണുന്നത്. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ കോർപറേഷൻ, ഗ്രാമ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുന്നേറ്റം. മൂന്ന് കോർപറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫിനാണ് മുന്നേറ്റം.

മുനിസിപ്പാലിറ്റി കണക്കിൽ യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. 13 ഇടങ്ങളിൽ എൽഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ കണക്കിൽ 15 ഇടത്താണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് ബിജെപിയും മുന്നേറുന്നുണ്ട്.

244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ആദ്യം തപാൽ വോട്ടുകളാണാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. സർവീസ് വോട്ടുകൾക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ചെയ്ത സ്‌പെഷ്യൽ തപാൽ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ.