ക്രിസ്മസിന് മലയാളി കുടിച്ചത് 65 കോടിയുടെ മദ്യം

Share

തിരുവനന്തപുരം: ക്രിസ്മസ് രാത്രിയിൽ മലയാളി കുടിച്ച് തീർത്തത് 65 കോടിയുടെ മദ്യം. അതെ 65 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി ഡിസംബര്‍ 24ന് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. വെയര്‍ഹൗസില്‍ നിന്ന് ആകെ വിറ്റത് 90 കോടിയുടെ മദ്യമാണ്. കണ്‍സ്യൂമര്‍ഫെഡും ബാറുകളും ഇവിടെ നിന്ന് മദ്യം എടുക്കുന്നത്.

ഏറ്റവും അധികം മദ്യവില്‍പന നടന്നത് തിരുവനന്തപുരത്താണ്. തലസ്ഥാന നഗരത്തിലെ പവര്‍ഹൗസ് റോഡ് ഔട്‌ലെറ്റ് വഴി വിറ്റത് 73.53 ലക്ഷം രൂപയുടെ മദ്യമാണ്. രണ്ടാം സ്ഥാനത്തുള്ള ചാലക്കുടി ഔട്‌ലെറ്റ് വഴി വിറ്റഴിച്ചത് 70.72 ലക്ഷം രൂപയുടെ മദ്യം. മൂന്നാം സ്ഥാനത്ത്‌ ഇരിങ്ങാലക്കുട ഔട്‌ലെറ്റിനാണ്‌. 63.60 ലക്ഷം രൂപയുടെ വില്‍പന നടന്നു.

റെക്കോഡ് വില്‍പ്പനയുടെ കണക്കുകളില്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് ക്രിസ്മസ് തലേന്ന് നടന്ന കച്ചവടത്തിന്റെ മാത്രമാണ്. ഈ ആഴ്ചയിലെ മൊത്തം കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ