പത്ത് ലക്ഷം ലൈക്കുമായി കേരളാ പോലീസ്

പത്ത് ലക്ഷം ലൈക്കുമായി കേരളാ പോലീസ്
kerala police

തിരുവനന്തപുരം: കേരളാപോലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന് പത്ത് ലക്ഷം ലൈക്ക് പിന്നിട്ടു. വ്യാഴാഴ്ച വൈകുന്നേരം പോലീസ് ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഇതിന്‍റെ ഔദ്യോഗിക അറിയിപ്പ് ഫെയ്സ്ബുക്ക് ഇന്ത്യ ( trust and safety ) മേധാവി സത്യ യാദവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ചടങ്ങിൽ പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജിന് പിന്നിലുള്ള ഉദ്യാഗസ്ഥരെ മുഖ്യമന്ത്രി ആദരിക്കും. ചടങ്ങിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഐ.പി.എസ്, എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവർ പങ്കെടുക്കും.
ലോകത്തിലെ വമ്പൻ പോലീസ് സന്നാഹമായ ന്യുയോർക്ക് പോലീസിന്‍റെ പേജിനെ മറികടന്നാണ് കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പേജിൽ പത്ത് ലക്ഷം ലൈക്കോടെ മുന്നേറുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴി പോലീസിന്റെ മാർഗ്ഗനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബർ സംബന്ധമായ ബോധവത്കരണം, നിയമകാര്യങ്ങൾ എന്നിവ ജനങ്ങളിലെത്തിക്കുന്നന്നതിന് വേണ്ടിയാണ് കേരള പോലീസ്  ഫെയ്സ്ബുക്ക് പേജ് ആരംഭിച്ചത്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം