സംസ്ഥാനത്ത് 5772 പേര്‍ക്ക് കൂടി കോവിഡ്; 25 മരണം

Share

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി 188, വയനാട് 152, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4989 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍ (61), കൊല്ലം വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന്‍ (60), കോട്ടയം ചങ്ങനാശേരി സ്വദേശി സദാശിവന്‍ (59), കോട്ടയം സ്വദേശി ബിജു മാത്യു (54), തൃശൂര്‍ നടത്തറ സ്വദേശി എം.പി. ആന്റണി (80), പാലക്കാട് പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (85), പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍ (74), മലപ്പുറം മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43), കോഴിക്കോട് കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരികുനി സ്വദേശി ടി.പി. അബ്ദുള്ളകുട്ടി (84), വിലുപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2022 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read more

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’; ബജറ്റിനെ പ്രശംസിച്ച് മമ്മൂട്ടി

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’; ബജറ്റിനെ പ്രശംസിച്ച് മമ്മൂട്ടി

വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പു

പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍

പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ ഇളവ്

ദുബായ്: മേഖലയിലെ വിമാന സർവീസ് തടസങ്ങളെ തുടർന്ന് യുഎഇയിൽ കുടുങ്ങിപ്പോയ വിദേശികൾക്ക് ആശ്വാസമായി മുപ്പത് ദിവസത്തെ വിസ ഇളവ് കാലാവധി പ്രഖ്യാ

ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും കൈയൊഴിഞ്ഞു; പി രാജീവ്

ബജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും കൈയൊഴിഞ്ഞു; പി രാജീവ്

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ മുൻ സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയിൽ രൂക്ഷ വിമർശനം. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴി