എസ് എസ് എല്‍ സി ഫലം ഇന്ന്

0

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലപ്രഖ്യാപനവുമുണ്ടാകും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉച്ചക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക. ഓണ്‍ലൈന്‍ വഴിയാണ് ഫലം അറിയാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇത്തവണ നാലര ലക്ഷം വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കൈറ്റിന്റെ വെബ്സൈറ്റിലൂടെ ഫലമറിയാം. ഇതിനുപുറമെ ‘സഫലം 2019’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2019’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

എസ്.എസ്.എൽ.സി ഫലം അറിയാനുള്ള സൈറ്റുകൾ: http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in. പി.ആർ.ഡി. ലൈവ് എന്ന മൊബൈൽ ആപ്പിലും ഫലം ലഭിക്കും.

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11-നാണ് പ്രഖ്യാപനം. ഫലം അറിയാനുള്ള സൈറ്റുകൾ: www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in. iexamഎന്ന മൊബൈൽ ആപ്പിലൂടെയും ഫലം അറിയാം.