കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ തകര്‍ത്ത് കേരളം സെമിയില്‍. 62 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയില്‍ സെമിയിലെത്തുന്നത്.195 റണ്‍സ് വിജയലക്ഷ്യവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ പേസര്‍മാരുടെ മികവില്‍ കേരളം 81 റണ്‍സിന് എറിഞ്ഞിട്ടു. 114 റണ്‍സിന്‍റെ ജയവുമായി കേരളം ആദ്യമായി സെമിയിലേക്ക്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്. സ്കോര്‍ കേരളം 185/9, 162, ഗുജറാത്ത് 171,81.
ആദ്യ ഇന്നിംഗ്സിൽ 185 റൺസിന് ആൾ ഔട്ടായ കേരളം ഇന്നലെ ഗുജറാത്തിനെ ഒന്നാം ഇന്നിംഗ്സ് 162 ൽ അവസാനിപ്പിച്ചതോടെയാണ് കളി ആവേശജനകമായത്. 23 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റൺസിന് വീണ്ടും ആൾഔട്ടായി. ഇതോടെയാണ് ഗുജറാത്തിനു വിജയലക്ഷ്യമായി 195 റൺസ് കുറിക്കപ്പെട്ടത്. എന്നാൽ 195 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഗുജറാത്ത് ടീമിന്‍റെ എല്ലാ വിക്കറ്റുകളും 81 റൺസ് എടുക്കുന്നതിനിടെ നഷ്‌ടമായി. മത്സരം ഒരു ദിവസം ശേഷിക്കെയാണ് കേരളത്തിന്‍റെ തകർപ്പൻ വിജയമെന്നതും ശ്രദ്ധേയമായി.തുടര്‍ച്ചയായി രണ്ടുവട്ടം ക്വാര്‍ട്ടറിലെത്തിയ കേരളത്തിന്റെ ആദ്യ സെമിഫൈനല്‍ പ്രവേശനമാണിത്. ക്രിക്കറ്റില്‍ രാജ്യത്തെ മുന്‍നിര ടീമിുകളിലൊന്നാവാനും ഈ നേട്ടത്തോടെ കേരളത്തിന് കഴിഞ്ഞു.