കേരള സർവകലാശാലയിൽ കയറരുത്; രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ്

കേരള സർവകലാശാലയിൽ കയറരുത്; രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് വിസിയുടെ നോട്ടീസ്

കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിന് താത്കാലിക വിസി സിസ തോമസ് നോട്ടീസ് നൽകി. കെ എസ്. അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ നൽകി.

സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് താത്കാലിക വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്. അതേസമയം കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനങ്ങൾ ഗവർണർ അസാധുവാക്കും. സിൻഡിക്കേറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന് കാണിച്ച് താൽക്കാലിക വൈസ് ചാൻസിലർ സിസ തോമസ്, ചാൻസിലർ ആയ ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഇതോടെ രജിസ്ട്രാർ കെ എസ് അനിൽകുമാർ വീണ്ടും സസ്പെൻഷനിലാകും. നേരത്തെ രജിസ്ട്രാറുടെ പകരം ചുമതല നൽകിയിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെതിരെ വൈസ് ചാൻസിലറും നടപടിയെടുക്കം. കഴിഞ്ഞദിവസം രജിസ്ട്രാറുടെ ചുമതല നൽകിയിരുന്ന പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മിനി കാപ്പനാകും രജിസ്ട്രാറുടെ ചുമതല ലഭിക്കുക. ഇന്ന് മുതൽ മോഹനൻ കുന്നുമ്മലിനാണ് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറുടെ ചുമതല. സിസ തോമസിന്റെ ചുമതലകൾ ഇന്നലെ അവസാനിച്ചിരുന്നു.

Read more

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി; വർക്ക് പെർമിറ്റ് ഇളവുകൾ എടുത്തുകളഞ്ഞ് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കം ലക്ഷക്കണക്കിന് വിദേശ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടിയായി ട്രംപ് ഭരണകൂടത്തി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്