ബാതാം മലയാളികളുടെ ഓണാഘോഷ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
Batam Malayalees Donates 3.25 Lakhs to CMDRF
തിരുവനന്തപുരം: ഇന്തോനേഷ്യയിലെ -ബാതാം മലയാളികള്‍ മാതൃകയാവുകയാണ്. നൂറ്റിഅന്‍പതോളം മാത്രം മലയാളികള്‍ ഉള്ള കൊച്ചു ദ്വീപില്‍ ഇത്തവണ ഓണാഘോഷം ഇല്ല. ആഘോഷങ്ങള്‍ ഉപേക്ഷിച്ച് മൂന്നേകാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബാതാം മലയാളികളുടെ പ്രതിനിധി വെണ്മണി ബിമല്‍ രാജ് ആണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.