കേരള സര്‍ക്കാരിന് കീഴില്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന് കീഴില്‍ ജോലിയവസരം. സ്‌റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസര്‍ച്ച് & ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്, സര്‍വൈലന്‍സ് സ്‌പെഷ്യലിസ്റ്റ്, ഫിനാന്‍സ് കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡന്റ് കം ക്ലീനിങ് സ്റ്റാഫ് തസ്തികയിലാണ് നിയമനം നടക്കുന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കായി ആകെ മൊത്തം 7 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 10 ആണ്.
തസ്തിക& ഒഴിവ്
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ താല്‍ക്കാലിക നിയമനം.
സ്‌റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസര്‍ച്ച് & ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്, സര്‍വൈലന്‍സ് സ്‌പെഷ്യലിസ്റ്റ്, ഫിനാന്‍സ് കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡന്റ് കം ക്ലീനിങ് സ്റ്റാഫ് തസ്തികകളിലായി ആകെ 7 ഒഴിവുകള്‍.
ഓഫീസ് അറ്റന്‍ഡന്റ് കം ക്ലീനിങ് സ്റ്റാഫ് പോസ്റ്റില്‍ 2 ഒഴിവുകളും, ബാക്കി പോസ്റ്റുകളില്‍ ഓരോ ഒഴിവുമാണുള്ളത്.
പ്രായപരിധി
സ്‌റ്റേറ്റ് പ്രോഗ്രാം ലീഡ് = 50 വയസ്.
റിസര്‍ച്ച് & ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്, സര്‍വൈലന്‍സ് സ്‌പെഷ്യലിസ്റ്റ് = 40 വയസ്.
ഫിനാന്‍സ് കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 58 വയസ്.
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് = 35 വയസ്.
ഓഫീസ് അറ്റന്‍ഡന്റ് കം ക്ലീനിങ് സ്റ്റാഫ്= 40 വയസ്.
യോഗ്യത
സ്‌റ്റേറ്റ് പ്രോഗ്രാം ലീഡ്
എം.ഡി കമ്മ്യൂണിറ്റി മെഡിസിന്‍/ എം.പി.എച്ച് ഉള്ള എം.ബി.ബി.എസ് കമ്പ്യൂട്ടര്‍, ഇ- ഓഫീസ്, ഫിനാന്‍സ് മാനേജ്‌മെന്റ് എന്നിവയില്‍ പരിജ്ഞാനമുണ്ടായിരിക്കണം.
പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാം മാനേജ്‌മെന്റില്‍ കുറഞ്ഞത് 5 വര്‍ഷത്തെ എക്‌സിപീരിയന്‍സ്.
റിസര്‍ച്ച് & ഡോക്യുമെന്റേഷന്‍ സ്‌പെഷ്യലിസ്റ്റ്
എംഡി കമ്മ്യൂണിറ്റി മെഡിസിന്‍/എംപിഎച്ച്/ഡിപിഎച്ച് അല്ലെങ്കില്‍ എംഎസ്‌സി ഉള്ള എംബിബിഎസ്. നഴ്‌സിംഗ്/ MPT/BDS എന്നിവയ്‌ക്കൊപ്പം അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.പി.എച്ച് MS ഓഫീസിലും ഡാറ്റാ വിശകലനത്തിനുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ പാക്കേജുകളിലും പ്രാവീണ്യം
ശക്തമായ വിശകലന ഗവേഷണം, സ്ഥിതിവിവരക്കണക്ക് കഴിവുകള്‍, മികച്ച വാക്കാലുള്ള കഴിവുകള്‍ എന്നിവ ഉപയോഗിച്ച് വളരെ സംഘടിതമായിരിക്കണം ആശയവിനിമയ കഴിവുകള്‍
ഗവേഷണത്തിലോ ആരോഗ്യ സിസ്റ്റം വിശകലനത്തിലോ കുറഞ്ഞത് 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് പോസ്റ്റ് യോഗ്യതാ പരിചയം, ആരോഗ്യ മേഖലയിലെ ആസൂത്രണവും മാനേജ്‌മെന്റും
സര്‍വൈലന്‍സ് സ്‌പെഷ്യലിസ്റ്റ്
എംഡി കമ്മ്യൂണിറ്റി മെഡിസിന്‍/ എംപിഎച്ച്/ഡിപിഎച്ച് അല്ലെങ്കില്‍ എം.എസ്.സി നഴ്‌സിംഗ്/ബി.ഡി.എസിനൊപ്പം എം.പി.എച്ച്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് എംഎസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്റ്റ്‌വെയറിലും പ്രാവീണ്യം ശക്തമായ അനലിറ്റിക്കല്‍ ഗവേഷണം, സ്റ്റാറ്റിസ്റ്റിക്കല്‍ കഴിവുകള്‍, മികച്ചത് എന്നിവ ഉപയോഗിച്ച് വളരെ സംഘടിതമായിരിക്കണം ആശയവിനിമയ കഴിവുകള്‍
എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ കുറഞ്ഞത് 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് പോസ്റ്റ്‌യോഗ്യത അനുഭവം/ രോഗ നിരീക്ഷണം
ഫിനാന്‍സ് കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
വിരമിച്ച സീനിയര്‍ ഗസറ്റഡ് ഓഫീസര്‍
ഗസറ്റഡ് ഓഫീസറായി കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം
ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
ബി.കോം വിത്ത് ടാലി, ടൈപ്പ് റൈറ്റിങ് (കെജിടിഇ) അല്ലെങ്കില്‍ തത്തുല്യം.
മലയാളം ടൈപ്പിങ്ങില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്. (കെജിടിഇ) അല്ലെങ്കില്‍ തത്തുല്യം.
അക്കൗണ്ടിങ്ങില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം.
ഓഫീസ് അറ്റന്‍ഡന്റ് കം ക്ലീനിങ് സ്റ്റാഫ്
ഏഴാം ക്ലാസ് പാസായിരിക്കണം (പത്താം ക്ലാസ് വിജയിക്കരുത്).
ഗവണ്‍മെന്റ് പ്രോജക്ടുകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം.
ശമ്പളം
18,000 രൂപ മുതല്‍ 1,25,000 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് https://shsrc.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ കാണുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ജൂലൈ 10നകം അപേക്ഷിക്കണം.