വരൻ യുക്രൈയിനിൽ, വധു പുനലൂരിൽ: സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം

Share

പുനലൂർ : സംസ്ഥാനത്തെ ആദ്യ ഓൺലൈൻ വിവാഹം നടന്നു. യുക്രൈയിനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരായ ധന്യയെ നിയമപരമായി വിവാഹം ചെയ്തു.സംസ്ഥാനത്തെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യ വിവാഹമാണ് ഇരുവരുടേയും. പുനലൂർ ഇളമ്പൽ സ്വദേശി ജീവൻ കുമാറും തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ധന്യാമാർട്ടിനും തമ്മിലായിരുന്നു വിവാഹം. രജിസ്ട്രാർ ആയ ടിംഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്. ജീവൻ കുമാറിന് പകരം രജിസ്റ്ററിൽ ഒപ്പ് വെച്ചത് അച്ഛൻ ദേവൻകുമാറാണ്. ജില്ലാ രജിസ്ട്രാർ സിജെ ജോൺസൺ ഗൂഗിൾ മീറ്റിലൂടെ തന്നെ വിവാഹം നിരീക്ഷിച്ചു.മിനിറ്റുകൾക്കുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവായ ധന്യയ്‌ക്ക് കൈമാറി.

കൊറോണ വ്യാപനത്തെ തുടർന്ന് ജോലിസ്ഥലമായ യുക്രൈയിനിൽ നിന്ന് വരന് നാട്ടിൽ എത്താൻ കഴിയാത്ത സാഹചര്യം ഉണ്ടായി. ഇതാണ് ഓൺലൈൻ വിവാഹത്തിലേക്ക് നയിച്ചത്. സ്‌പെഷ്യൽ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ഇരുവരും മാർച്ചിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധിയെ തുടർന്ന് വരന് നിശ്ചിത കാലാവധിയ്‌ക്കുള്ളിൽ നാട്ടിലെത്താൻ സാധിച്ചില്ല. തുടർന്ന് അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്നും ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കാനും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.

ഹർജി പരിഗണിച്ച കോടതി സർക്കാരിന്റെയും വിദേശകാര്യമന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. ഇരുവർക്കും അനുകൂലമായ വിധിയുണ്ടായതിനെ തുടർന്നാണ് ഓൺലൈനിലൂടെയുള്ള ആദ്യ വിവാഹത്തിന് പുനലൂർ സബ് രജിസ്ട്രാർ ഓഫീസ് വേദിയായത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ