പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് എംഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു

Share

ദുബൈ: ഗള്‍ഫിലെ പെന്റ ഗ്ലോബല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം ഡി ശ്യാം നായര്‍ ദുബൈയില്‍ അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരം തക്കല സ്വദേശിയാണ്. സംസ്‌കാരം നാളെ ഉച്ചക്ക് ജബല്‍അലി ശ്മശാനത്തില്‍ നടക്കും.

ഇന്ത്യ, യു എ ഇ, ഒമാന്‍, കുവൈത്ത്, മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് പെന്റ ഗ്ലോബല്‍. 40 വര്‍ഷമായി ഗള്‍ഫിലുള്ള ശ്യാം നായര്‍ 2006 ലാണ് സ്ഥാപനം ആരംഭിച്ചത്. ഭാര്യ: ശശികുമാരി നായര്‍. മക്കള്‍: സുജയ്‌നായര്‍, സുഷ (യു കെ).

Read more

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

ക്രിക്കറ്റ് പശ്ചാത്തലമാക്കി പുതിയ തമിഴ് ചിത്രവുമായി ഷെയ്‌ൻ നിഗം; സംവിധാനം ജഗൻ പെരിയസാമി

മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം