കൊവിഡ് പോസിറ്റീവായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Share

റിയാദ്‌: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി കടിഞ്ഞാപ്പള്ളി പുതിയവീട്ടിൽ ജയപ്രകാശ് നമ്പ്യാർ (48) ആണ് റിയാദ് സുവൈദിയിലെ അൽഹമാദി ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലം മരിച്ചത്.

ഹൃദയധമനിയിൽ രക്തയോട്ടം തടസ്സപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടനെ തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടയിലായിരുന്നു മരണം. കൊവിഡ് പരിശോധന നടത്തിയപ്പോൾ ആദ്യ തവണ നെഗറ്റീവായിരുന്നെങ്കിലും രണ്ടാം പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു.

റിയാദിൽ ദീർഘകാലമായി താമസിക്കുകയായിരുന്ന ഇദ്ദേഹം വാബെൽ അൽഅറേബ്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: ശ്രീപ്രിയ. മക്കൾ: നന്ദന ജയപ്രകാശ്, നവനീത് ജയപ്രകാശ്. സാമൂഹികപ്രവർത്തകൻ കൂടിയായ ജയപ്രകാശ് റിയാദിലെ തറവാട് കുടുംബകൂട്ടായ്മയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ